Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.S.Subbulakshmi

എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യാ​യി ര​ശ്മി​ക മ​ന്ദാ​ന; ബ​യോ​പി​ക് പൂ​ജ​യ്ക്ക് ക​മ​ൽ​ഹാ​സ​ൻ

​തി​ഹാ​സ ഗാ​യി​ക​യും ഭാ​ര​ത​ര​ത്ന ജേ​താ​വു​മാ​യ എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​കു​ന്നു. 'എം​എ​സ് - എ ​ലെ​ഗ​സി ഓ​ൺ സ്ക്രീ​ൻ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​ബി​ഗ് ബ​ജ​റ്റ് പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്ര​ത്തി​ൽ സു​ബ്ബ​ല​ക്ഷ്മി​യുടെ വേഷമാണു ര​ശ്മി​ക കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഗൗ​തം തി​ന്ന​നു​രി​യാ​ണ് ​ബ​യോ​പി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദർ. നാളെ നടക്കുന്ന എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ 110-ാം ജ​ന്മ​വാ​ർ​ഷി​ക വേ​ള​യിൽ ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്രഖ്യാപനമുണ്ടാകും. തമിഴകത്തിന്‍റെ സൂപ്പർതാരം ക​മ​ൽഹാ​സ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

അ​ല്ലു അ​ര​വി​ന്ദ്, റോ​ക്ക് ലൈ​ൻ വെ​ങ്കി​ടേ​ഷ്, ബ​ണ്ണി വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർമിക്കു​ന്ന ​ചി​ത്രം വ​ൻ സാ​ങ്കേ​തി​ക തി​ക​വോ​ടെ​യാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി​യു​ടെ വ്യ​ക്തി​ജീ​വി​ത​വും സം​ഗീ​ത സ​പ​ര്യ​യും സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.

Latest News

Corehub Up